ദയ പാലിയേറ്റീവിൽ ഡയാലിസിസ് സെൻ്റർ തുടങ്ങാൻ പദ്ധതി
ബഹുജന കൂട്ടായ്മ കൂട്ടായ്മ ഇന്ന് രാവിലെ ഒൻപത് മണിക്ക്

പേരാമ്പ്ര: ദയ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ തണലിന്റെ സഹകരണത്തോടെ ഡയാലിസിസ് സെന്റര്‍ തുടങ്ങാന്‍ പദ്ധതി. ആദ്യഘട്ടത്തില്‍ പത്ത് യന്ത്രങ്ങളുള്ള കേന്ദ്രമാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒന്നര കോടി രൂപയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സെൻ്റർ തുടങ്ങാൻ ആവശ്യമായ സ്ഥലം നിലവിലെ പാലിയേറ്റീവ് ക്ലിനിക്കിന് സമീപമുണ്ട്. കെട്ടിടം നിര്‍മ്മിക്കാനും യന്ത്രങ്ങള്‍ സ്ഥാപിക്കാനുമുള്ള ഫണ്ട് ജനകീയ സഹകരണത്തോടെ സ്വരൂപിക്കണം. ഇതിന് മുന്നോടിയായി 19-ന് രാവിലെ ഒമ്പത് മണിക്ക് ദയ ഓഡിറ്റോറിയത്തില്‍ ബഹുജന കൂട്ടായ്മ നടക്കും.
ടി. പി. രാമകൃഷ്ണന്‍ എം.എല്‍.എ, തണല്‍ ചെയര്‍മാന്‍ ഡോ.ഇദ്രിസ്, എം. പി. അഹമ്മദ് എന്നിവര്‍ പങ്കെടുക്കും. നിലവില്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ നിരവധി പേര്‍ അവസരം ലഭിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് കൂടുതല്‍ പേര്‍ക്ക് ഡയാലിസിസ് സേവനം ലഭ്യമാക്കാന്‍ ദയയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. പത്രസമ്മേളനത്തില്‍ ദയ ജനറല്‍ സെക്രട്ടറി എന്‍.കെ.മജീദ്, സെക്രട്ടറി എ. പി. ലത്തീഫ്, മാനേജര്‍ വി. പി. മുഹമ്മദ് ഷാഫി, എ. കെ. തറുവയ് ഹാജി, ഇ. പി. കുഞ്ഞബ്ദുള്ള, വി. സി. നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.