കല്പത്തൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ആർ കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും, മലബാർ മെഡിക്കൽ കോളേജും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്
പേരാമ്പ്ര: ആർ കെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും, മലബാർ മെഡിക്കൽ കോളജും ( ഉള്ള്യേരി ) സംയുക്തമായി കല്പത്തൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഗീതാ നന്ദനം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ദിലീപ് കണ്ടോത്ത് സ്വാഗതവും അബ്ദുൾ ജലീൽ നന്ദിയും പറഞ്ഞ ചടങ്ങിൽ ആർ കെ കോളജ് പ്രിൻസിപ്പാൾ പ്രൊഫ: എം എസ്. ജോസഫ് അധ്യക്ഷം വഹിച്ചു. എം എം സി മാർക്കറ്റിംഗ് പി ആർ ഒ രാജേന്ദ്രൻ, സന്തോഷ് രാമല്ലൂർ എന്നിവർ ആശംസകൾ നേർന്നു.
ഡോ. സന്ധ്യ (ഇ എൻ ടി ), ഡോ. രേഖ(ജനറൽ മെഡിസിൻ), ഡോ. ഫാത്തിമഅസ് ലഹ ( നേത്രരോഗം) ഡോ. ആയിഷ ഫെമി, ഡോ. ആര്യ (ദന്തരോഗം) തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി.

