ചരുതാൽ കുഞ്ഞായി ഹാജിയുടെ വിയോഗത്തിൽ അനുശോചിച്ചു
ചെയർമാൻ ഇമ്പിച്ചിഅലി സിത്താര അധ്യക്ഷത വഹിച്ചു

അരിക്കുളം: പ്രതീക്ഷ പാലിയേറ്റീവ് കെയർ എക്സിക്യൂട്ടീവ് അംഗവും രക്ഷാധികാരിയുമായ ചരുതാൽ കുഞ്ഞായി ഹാജിയുടെ വിയോഗത്തിൽ അനുശോചിച്ചു. ഇന്നലെ വൈകീട്ട് പ്രതീക്ഷ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രതീക്ഷ എക്സിക്യൂട്ടീവ് അംഗങ്ങൾ, വളന്റിയർമാർ, അഭ്യുദയകാംക്ഷികൾ എന്നിവർ ഒത്തുചേർന്നു.
ചെയർമാൻ ഇമ്പിച്ചിഅലി സിത്താര അധ്യക്ഷത വഹിച്ചു. മായൻ കുയ്യടി, ആവള മുഹമ്മദ്, ശ്രീധരൻ കണ്ണമ്പത്ത്, പി. കെ. കെ. ബാബു, ടി. പി. മുഹമ്മദ് അബ്ദുൽ റഹ്മാൻ, മുഹമ്മദ് അഷ്‌റഫ് കുന്നുമ്മൽ, റഹ്മാൻ കൊഴുക്കല്ലൂർ, ഖാദർ നടക്കൽ, വി. പി. അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു. അമ്മദ് എടച്ചേരി സ്വാഗതവും സഈദ് എലങ്കമൽ നന്ദിയും പറഞ്ഞു.