വാഹനാപകടത്തിൽ പരിക്കേറ്റ മുയിപ്പോത്ത് സ്വദേശി മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
പേരാമ്പ്ര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുയിപ്പോത്ത് പയോളി പൊയിൽ അതുൽ ആണ് മരിച്ചത്. ഈ മാസം 23ന് മുയിപ്പോത്ത് - പാലച്ചുവട് റോഡിൽ വിയ്യഞ്ചിറയ്ക്ക് സമീപമായിരുന്നു അപകടം. അതുൽ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്ത്യം സംഭവിക്കുകയായിരുന്നു.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ്. സിപിഐഎം കുറ്റിയിൽ പീടിക ബ്രാഞ്ച് അംഗം പയോളി നാരായണനാണ് പിതാവ്. സിപിഐഎം കുറ്റിയിൽ പീടിക ബ്രാഞ്ച് അംഗം അജിതയാണ് മാതാവ്. സഹോദരൻ അമൽ.

