headerlogo
local

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പക്ഷി സർവ്വേ നടത്തുന്നു

സർവേയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് പരിശീലന പരിപാടി സെപ്റ്റംബർ 4 ന്

 നടുവണ്ണൂർ  ഗ്രാമപഞ്ചായത്ത് പക്ഷി സർവ്വേ നടത്തുന്നു
avatar image

NDR News

01 Sep 2022 06:51 PM

നടുവണ്ണൂർ: ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റർ നവീകരിക്കുന്നതിന്റെ ഭാഗമായി നാട്ടു പക്ഷികളുടെ സർവ്വേ നടത്തുന്നു. സർവേയിൽ പങ്കെടുക്കാൻ സന്നദ്ധരായവർക്കുള്ള പരിശീലന പരിപാടി സെപ്റ്റംബർ 4 ഞായറാഴ്ച കാലത്ത് 10 മണിക്ക് നടുവണ്ണർ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്നതാണ്. ഈ മേഖലയിലെ പ്രഗത്ഭർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകും.

       ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. പക്ഷി സർവ്വെയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഇതോടൊപ്പം ചേർക്കുന്ന ഗൂഗിൾ ഫോമിൽ പേരു വിവരങ്ങൾ സമർപ്പിക്കണം.

ഗൂഗിൾ ഫോമിൽ വിവരങ്ങൾ ചേർക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

NDR News
01 Sep 2022 06:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents