പ്രതീക്ഷ പാലിയേറ്റീവ് കെയർ പാറക്കുളങ്ങര ഒന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കും
യോഗത്തിൽ വൈസ് പ്രസിഡൻ്റ് ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു

അരിക്കുളം: പ്രതീക്ഷ പാലിയേറ്റീവ് കെയർ പാറക്കുളങ്ങര വിപുലമായ പരിപാടികളോടെ ഒന്നാം വാർഷികം ആഘോഷിക്കാൻ തീരുമാനിച്ചു. സ്ഥാപക ദിനമായ സെപ്റ്റംബർ 13 മുതൽ പാലിയേറ്റീവ് ദിനമായ ഒക്ടോബർ 15 വരെയുള്ള കാലയളവിൽ പ്രത്യേകമായും തുടർന്നും വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും.
എക്സിക്യൂട്ടിവ് അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ഉൾപ്പെട്ട വിപുലമായ ആലോചനാ യോഗത്തിൽ വൈസ് പ്രസിഡൻ്റ് ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു. സഈദ് എലങ്കമൽവാർഷിക പരിപാടികളുടെ കരട് അവതരിപ്പിച്ചു. സെക്രട്ടറി എ. കെ. അമ്മത് നന്ദി പറഞ്ഞു.
തുടർന്ന് നടന്ന ചർച്ചയിൽ കെ. ഇമ്പിച്ച്യാലി, അബ്ദുറഹ്മാൻ കീഴരിയൂർ, റിയാസ്ഊട്ടേരി, ആവള മുഹമ്മദ്, കുഞ്ഞിപ്പക്കി ഹാജി, തൃപ്തി ഇബ്രായി, മൊയ്തി ഹാജി പുളീല് കണ്ടി, ടി. പി. കുഞ്ഞിമായൻ, കെ. കെ. മുഹമ്മദ്, ചന്ദ്രൻ, സറീന, ഹുസൈൻ, മൻസൂർ, സന്തോഷ്, നൗഷാദ്, നജീദ്, ബാബു, മുഹമ്മദ് അഷ്റഫ് എന്നിവർ പങ്കെടുത്തു. പരിപാടികളുടെ നടത്തിപ്പിന് വിവിധ സബ്കമ്മിറ്റികൾ ചേരാൻ തീരുമാനിച്ചു.