നടുവണ്ണൂർ ഏരിയാ വിമുക്തഭട സംഘടന ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: നടുവണ്ണൂർ ഏരിയാ വിമുക്തഭട സംഘടനയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. നൂറുൽ ഹുദാ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. ഭിന്നശേഷി ക്കാരായ കുട്ടികൾക്കുള്ള ധനസഹായം, സുനേത്രചികിത്സാ സഹായം എന്നിവയും ചടങ്ങിൽ വെച്ചു നൽകി.
സംഘടനാ പ്രസിഡന്റ് അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സി. സുരേന്ദ്രൻ, വാർഡ് മെമ്പർ സജീവൻ മക്കാട്ട്, കോട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഗീത കെ. ഉണ്ണി , മേജർ സേതുമാധവൻ (റിട്ട), അശോകൻ എൻ. കെ. എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ സ്വാഗതവും ടി. സി. ബാബു നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.