നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പക്ഷി സർവ്വേ; ശില്പശാല നടത്തി
ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: ഗ്രാമപഞ്ചായത്ത് പക്ഷി സർവ്വേ പരിശീലന ശില്പശാല നടത്തി. നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പരിശീലന ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ രെജിസ്റ്റർ നവീകരിക്കുന്നതിന്റെ ഭാഗമായാണ് നാട്ടു പക്ഷികളുടെ സർവ്വേ നടത്തുന്നത്. വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം സജീവൻ മക്കാട്ട്, ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി കൺവീനർ എൻ. കെ. സലീം, എസ്. സുജിത്ത്, രാമചന്ദ്രൻ പരപ്പിൽ, ആർ. അരുൺ, ദ്രുപത്, അനുശ്രീ, നിഖിൽ എന്നിവർ സംസാരിച്ചു.

