സമഗ്ര ശിക്ഷാ കേരള ജില്ലാ തല ഓണാഘോഷവും അധ്യാപക ദിനാചരണവും സംഘടിപ്പിച്ചു
പ്രശസ്ത കവി റഫീക്ക് അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ജില്ലാതല ഓണാഘോഷവും അധ്യാപക ദിനാചരണവും സംഘടിപ്പിച്ചു. പ്രശസ്ത കവി റഫീക്ക് അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. അനിൽ ചേലേമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.
എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഡോ: അബ്ദുൾ ഹക്കിം അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സജു സി. എം, വടകര ഡി.ഇ.ഒ കല, പേരാമ്പ്ര ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പാൾ സുധീർബാബു കെ. പി, സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ, എസ്.എസ്.കെ പ്രോഗ്രാം ഓഫിസർമാരായ ഷീബ, പ്രമോദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ സജീഷ് നാരായണൻ സ്വാഗതവും പേരാമ്പ്ര ബിപിസി നിത വി. പി. നന്ദിയും പറഞ്ഞു.
ആഘോഷ പരിപാടികളുടെ ഭാഗമായി വിവധ കലാകായിക പരിപാടികളും സംഘടിപ്പിച്ച് വരികയാണ്. ജില്ലയിലെ 15 ബി ആർ സികളിലെ അറുനൂറോളം സമഗ്ര ശിക്ഷ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.