ഓണാഘോഷ പരിപാടി സാമൂഹ്യ ദ്രോഹികൾ കയ്യേറിയതിൽ പ്രതിഷേധിച്ചു
ധ്വനി സംസ്കാരിക വേദിയുടെ ഓണാഘോഷ പരിപാടിയാണ് അലങ്കോലപ്പെടുത്തിയത്
നടുവണ്ണൂർ: മന്ദങ്കാവിൽ ഉത്രാട ദിനത്തിൽ നടന്ന ധ്വനി സംസ്കാരിക വേദിയുടെ ഓണാഘോഷ പരിപാടി സാമൂഹ്യ ദ്രോഹികൾ കൈയ്യേറുകയും, ധ്വനി ഗ്രന്ഥാലയത്തിൻ്റെ ഓഫീസ് തകർക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് തുരുത്തി മുക്കിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
പ്രതിഷേധ യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എൻ. ആലി ഉദ്ലാടനം ചെയ്തു. കെ. പി. രാജു അധ്യക്ഷത വഹിച്ചു. സുധീഷ് ചെറുവത്ത്, എ. എം. ഗംഗാധരൻ, സി. പി. സജീവൻ, ബാലൻ കണ്ണാട്ട്, അനീഷ് കെ. പി, സബിലേഷ് സി. കെ. എം. എന്നിവർ സംസാരിച്ചു.

