headerlogo
local

നൊച്ചാട് ഫീനിക്സ് വനിതാ സംഘം ഓണം ആഘോഷിച്ചു

നർത്തകിയും മാധ്യമ പ്രവർത്തകയുമായ രമ്യ കാവിൽ ഉദ്ഘാടനം ചെയ്തു

 നൊച്ചാട് ഫീനിക്സ് വനിതാ സംഘം ഓണം ആഘോഷിച്ചു
avatar image

NDR News

10 Sep 2022 03:58 PM

നൊച്ചാട്: ഫീനിക്സ് വനിതാ സംഘം അവിട്ടം നാളിൽ ഒരുമിച്ചൊരോണം പൊളിച്ചടക്കി ഓണം പരിപാടി നടത്തി. നർത്തകിയും മാധ്യമ പ്രവർത്തകയുമായ രമ്യ കാവിൽ ഉദ്ഘാടനം ചെയ്തു. സൗദ പി. എം. അധ്യക്ഷത വഹിച്ചു. സനില ചെറുവെറ്റ മുഖ്യ പ്രഭാഷണം നടത്തി. 

       ബാലകൃഷ്ണൻ എൻ, പി. കെ. സുരേഷ്, രനീഷ് ഇ എം, യൂസഫ് എൻ. കെ, സജീർ ഇ. എം, സുജിത്ത് എൻ. കെ എന്നിവർ സംസാരിച്ചു. അശ്വതി പി. കെ. സ്വാഗതവും ജസീല വി. എം. നന്ദിയും പറഞ്ഞു. കുട്ടികളുടെ കായിക വിനോദ പരിപാടികൾക്ക് പുറമെ വനിതകൾക്ക് തിരുവാതിരക്കളി, ഒപ്പന, സിനിമാറ്റിക്ക് ഡാൻസ് എന്നിവയും ഡിജെ നൈറ്റും അരങ്ങേറി.

NDR News
10 Sep 2022 03:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents