സ്കൂട്ടറുകൾ തമ്മിലിടിച്ച് ഒരാൾക്ക് പരിക്ക് അപകട ശേഷം യുവാവ് സ്കൂട്ടറുമായി കടന്നു
യുവാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി
പൂക്കാട്: പൂക്കാട് പെട്രോൾ പമ്പിന് സമീപത്തു സ്കൂട്ടറുകൾ തമ്മിലിടിച്ച് ഒരാൾക്ക് പരിക്ക്. അപകട ശേഷം ഇടിച്ച സ്കൂട്ടറുമായി യുവാവ് കടന്നു കളഞ്ഞു. ഒരേ ദിശയിൽ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. മൂന്നിൽ സഞ്ചരിക്കുക യായിരുന്നു സ്കൂട്ടറിൽ പിറകെ വന്ന ജൂപ്പിറ്റർ സ്കൂട്ടർ ഇടിക്കുകയായിരുന്നു. പുറക്കാട്ടിരി സ്വദേശി മുഹമ്മദ് ഫായിസിനാണ് തുടയെല്ല് പൊട്ടിപരിക്കേറ്റത്.
അതേസമയം ആളുകൾ കൂടിയതിനിടയിൽ അപകടത്തിന് ഇടയാക്കിയ നീല ജൂപ്പിറ്റർ ഓടിച്ച യുവാവ് അപകട ശേഷം കടന്നു കളയുകയായിരുന്നു.മുഹമ്മദ് ഫായിസ് സഞ്ചരിച്ച സ്കൂട്ടറും പിറകിലായി ജൂപ്പിറ്റർ സ്കൂട്ടറും കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് സഞ്ചരിക്കുക യായിരുന്നു. പൂക്കാട് പെട്രോൾ പമ്പിന് സമീപത്ത് എത്തിയപ്പോൾ ജൂപ്പിറ്റർ സ്കൂട്ടർ മുഹമ്മദ് സഞ്ചരിച്ച വാഹനത്തിന് പിറകിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് ഫായിസ് തെറിച്ച് റോഡികിലേക്ക് വീണ് ഗുരുതരമായി പരിക്കേൽ ക്കുകയായിരുന്നു.
പരിക്കുപറ്റിയോ എന്ന് നോക്കാനായി ജൂപ്പിറ്റർ ഓടിച്ചിരുന്ന യുവാവ് വാഹനത്തിനരികലേക്ക് വരുന്നത് അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ആളു കൂടിയതോടെ വാഹനവുമായി ഇയാൾ കടന്നു കളഞ്ഞു. നീല ടീ ഷർട്ട് ധരിച്ച യുവാവാണ് ജൂപ്പിറ്റർ സ്കൂട്ടർ ഓടിച്ചിരുന്നത്. യുവാവിനെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് സി. ഐ സുനിൽ കുമാർ പറഞ്ഞു.

