പേരാമ്പ്ര താലൂക്ക് ആശുപത്രി ബാലമിത്ര പരിശീലനം നടത്തി
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിലെ എൻ.എം.എസ് കെ. പി. മോഹനൻ നേതൃത്വം നൽകി

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി പൊതുജനാരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര ആരോഗ്യ ബ്ലോക്കിനു കീഴിൽ വരുന്ന മുഴുവൻ സ്കൂളുകളിലേയും ആരോഗ്യ നോഡൽ ഓഫീസർമാരായ അദ്ധ്യാപകർക്ക് കുഷ്ഠരോഗ നിർമാർജ്ജന പരിപാടിയായ ബാലമിത്രയിൽ പരിശീലനം നൽകി.
പരിശീലന പരിപാടിക്ക് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിലെ എൻ.എം.എസ് കെ. പി. മോഹനൻ നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ കെ. ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ പി. കെ. ശരത് കുമാർ സ്വാഗതവും എച്ച്.എസ് മനോജ് കുമാർ പി. വി. നന്ദിയും പറഞ്ഞു. ജെ.എച്ച്.ഐമാരായ അബ്ദുൾ അസീസ് വി. ഒ, അനൂപ് എ. ടി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.