കാവുന്തറ സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി പാലിയേറ്റീവ് ഉപകരണങ്ങൾ സമർപ്പിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പി. ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: കാവുന്തറ സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉപകരണ സമർപ്പണം നടത്തി. സ്ട്രെക്ചർ, ഫോഗിൻ മെഷിൻ, എയർ ബെഡ്, മരണാനന്തര ചടങ്ങുകൾക്കു വേണ്ട കട്ടിൽ, കസേര, മേശ, താർപ്പായ, പാത്രങ്ങൾ എന്നിവയാണ് സമർപ്പിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. സുരക്ഷ പാലിയേറ്റീവ് കാവിൽ പോസ്റ്റാഫീസ് യൂനിറ്റ് കൺവീനർ പി. എം. സുജിത്ത് സ്വാഗതം പറഞ്ഞു. ഷെരീഫ് പി. വി. ശശി കോലാത്ത്, ബാലൻ എം. കെ. എന്നിവർ സംസാരിച്ചു.