പ്രതീക്ഷ പാലിയേറ്റീവ് കെയർ അയൽ സാന്ത്വനം രൂപീകരിച്ചു
വാർഡ് മെമ്പർ പി. സുജ യോഗം ഉദ്ഘാടനം ചെയ്തു

അരിക്കുളം: അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ് കെയർ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എലങ്കമൽ പ്രദേശത്ത് അയൽ സാന്ത്വനം എന്ന പേരിൽ അയൽപക്ക പരിചരണ സംഘം (എൻ.എൻ.പി.സി) രൂപീകരിച്ചു. വാർഡ് മെമ്പർ പി. സുജ യോഗം ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി ടി. കെ. കെ. ഹാജി അധ്യക്ഷത വഹിച്ചു. കെ. അബ്ദുറഹിമാൻ പദ്ധതി വിശദീകരിച്ചു. ടി. ഇബ്രാഹീം കുട്ടി, എ. സലാം, അമ്മദ് എടച്ചേരി, കെ. നൗഷാദ്, ടി. പി. മൈമൂന എന്നിവർ ആംശസകളർപ്പിച്ചു സംസാരിച്ചു കെ. മുഹമ്മദശ്റഫ് സ്വാഗതവും കെ. ഷറീന നന്ദിയും പറഞ്ഞു.
പി. മുഹമ്മദ് റാഫി (കൺവീനർ), ടി. എം. വീരാൻ കുട്ടി, ടി. കെ. ശാക്കിറ, ടി. പി. മൈമൂന (അസി. കൺവീനർ) എന്നിവരെ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.