എസ്. കെ പൊറ്റക്കാട് ചെറുകഥ പുരസ്കാര ജേതാവ് അനൂജ് റാമിനെ ആദരിച്ചു
ഗ്രാമപഞ്ചായത്ത് അംഗം ഇ. എം. മനോജ് ഉദ്ഘാടനം നിർവഹിച്ചു
മേപ്പയൂർ: എസ്. കെ പൊറ്റക്കാട് ചെറുകഥ പുരസ്കാര ജേതാവ് അനൂജ് റാമിനെ കീഴരിയൂർ മരുത്വ മല സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. നടുവത്തൂർ യു.പി സ്കൂളിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം ഇ. എം. മനോജ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ പൊന്നാട അണിയിച്ചു.
സംഘം ജോയിൻ്റ് കൺവീനർ പഴയന ജഗദീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊന്നാരക്കണ്ടി അനിൽ കുമാർ, കുറുമയിൽ രമേശൻ, നെല്ലിയാടി ശിവാനന്ദൻ എന്നിവർ സംസാരിച്ചു. കെ. വി. മനോജൻ നന്ദി പറഞ്ഞു. ശ്രീജിത്ത് വിയ്യൂരിന്റെ മാജിക് ഷോയും അരങ്ങേറി.

