കാവിൽ സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് ഓഫീസ് ഉദ്ഘാടനം ചെയ്തു
ശശി കോലോത്ത് ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: കാവിൽ സുരക്ഷപെയിൻ ആൻ്റ് പാലിയേറ്റീവ് ഓഫീസ് ഉദ്ഘാടനം കാവിൽ പള്ളിയത്ത്കുനിയിൽ ശശി കോലോത്ത് നിർവ്വഹിച്ചു. മലബാർ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ പാലിയേറ്റീവ് ഉപകരണങ്ങൾ ട്രസ്റ്റ് ചെയർമാൻ അബ്ദുൾകരീം വാർഡുമെമ്പർ പി. പി. രജിലയ്ക്കു കൈമാറി.
സി. കെ. ബാലകൃഷ്ണൻ, കെ. പി. ബാലൻ, സി. എം. ശശി, എ. സി. പ്രഭാകരൻ, പ്രൊഫ: വി. കെ. അബ്ദുളള, ഒന്നാം വാർഡ് മെമ്പർ ഷാഹിന, ഇ. വിനോദ് എന്നിവർ സംസാരിച്ചു.
പ്രൊഫ: അഹമ്മദ് ഗുലൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. സി. കുമാരൻ സ്വാഗതവും പി. പി. ബൈജു നന്ദിയും പ്രകാശിപ്പിച്ചു.