കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘം കൈത്തറി നെയ്ത്ത് പരിശീലനം ആരംഭിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം നിർവഹിച്ചു

പേരാമ്പ്ര: കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കൈത്തറി നെയ്ത്ത് പരിശീലനം ആരംഭിച്ചു. 45 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സാമർത്ത് സ്കീമിന് കീഴിൽ ടെക്‌സ്‌റ്റൈൽസ് മേഖലയിൽ ശേഷി വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു കെ. കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ എം. വി. ബൈജു, കൊയിലാണ്ടി സർക്കിൾ ഹാൻഡ്‌ലൂം ഇൻസ്‌പെക്ടർ ഷൈജു എൻ. കെ, കൂത്താളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. എം. അനൂപ് കുമാർ, കൂത്താളി ക്രെഡിറ്റ് സൊസൈറ്റി പ്രസിഡൻ്റ് പി. എം. രാഘവൻ, കൈരളി വനിതാ സഹകരണ സംഘം പ്രസിഡണ്ട് പി. പി. കാർത്ത്യായനി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘം പ്രസിഡൻ്റ് കെ. സി. രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് പ്രസിഡണ്ട് കെ. എം. ഗോവിന്ദൻ നന്ദി പറഞ്ഞു. കണ്ണൂർ ഡബ്യൂ എസ് സി നെയ്ത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്.ടി സുബ്രമണ്യനാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. 30 പേർക്ക് 45 ദിവസമാണ് പരിശീലനം. ദിവസേന 300 രൂപ സ്റ്റെപ്പന്റും ലഭിക്കും. പരിശീലനം പൂർത്തികരിക്കുന്നവർക്ക് സ്ഥിരമായി ജോലിയും ലഭിക്കും.