ഫിഷിംഗ് വില്ലേജ് പദ്ധതി പയ്യോളിയിലും നടപ്പാക്കും: കാനത്തിൽ ജമീല എംഎൽഎ
ഈ മാസം തന്നെ എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിക്കും

പയ്യോളി: തീരദേശ മേഖലകളിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മോഡൽ ഫിഷിങ് വില്ലേജ് പദ്ധതി പയ്യോളിയിലും ഉടൻ യാഥാർഥ്യ മാക്കുമെന്ന് കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു.ഇതിന്റെ ഭാഗമായി പയ്യോളിയിലെ പാണ്ടികശാലവളപ്പിൽ കോളനി, ഇയ്യോത്തിൽ കോളനി എന്നിവിടങ്ങൾ എംഎൽഎ സന്ദർശിച്ചു. സംസ്ഥാനത്ത് പൊന്നാനി, തലശേരിയിലെ തലായി, പയ്യോളി എന്നിവിടങ്ങളിലാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്.
ഈ മാസം തന്നെ എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. മത്സ്യ ത്തൊഴിലാളികളുടെ വാസ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യം ഉണ്ടാക്കുമെന്ന എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനമാണ് ഇതിലൂടെ നടപ്പാകുന്നത്. എം എൽ എപയ്യോളി നഗരസഭാ പ്രദേശത്തെ ഈ രണ്ട് കോളനികളിലും മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് വീടുകളും പരിസരങ്ങളും മലിനപ്പെടുന്ന സാഹചര്യമുണ്ട്. എം എൽ എപറഞ്ഞു
നഗരസഭാ ചെയർമാൻ വടക്കയിൽ ഷെഫീക്, കൗൺസിലർമാരായ ടി ചന്തു, വി കെ അബ്ദുറഹിമാൻ, എ പി റസാക്ക്, പി വി പത്മശ്രി, എക്സിക്യുട്ടീവ് എൻജിനിയർ എം എസ് രാകേഷ്, അസിസ്റ്റന്റ് എൻജിനിയർ മാരായ ഷീന, കെ ജിത്തു, സിപിഐ എം പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ, മത്സ്യ തൊഴിലാളി യൂണിയൻ സിഐടിയു ഏരിയാ സെക്രട്ടറി പി വി സചീന്ദ്രൻ എന്നിവരും എംഎൽഎ യോടൊപ്പമുണ്ടായിരുന്നു.