ഇലവൻ ഹെഡ്സ് കൈതയ്ക്കൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
പരിപാടിയുടെ പ്രചരണാർത്ഥം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

പേരാമ്പ്ര: നശ മുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്കിലെ നെഹ്‌റു യുവ കേന്ദ്രയുടെ കീഴിലുള്ള 'ഇലവൻ ഹെഡ്സ് കൈതയ്ക്കൽ' എന്ന ക്ലബുമായി സംയോജിച്ച് കൗമാരക്കാർക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എ.ഐ. ഡി.എസ് കൺട്രോൾ പ്രോഗ്രാം ഒ.ആർ.ഡബ്ല്യൂ ORW അനുരാജും എൻ.എം.ബി.എ മാസ്റ്റർ വളണ്ടിയർ ഭാഗ്യശ്രീയും ക്ലാസ്സ് കൈകാര്യം ചെയ്തു.
തുടർന്ന് എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പരിപാടിയുടെ ഭാഗമായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. വാശിയേറിയ ടൂർണമെന്റിൽ ജേധാ സ്ട്രൈക്കേഴ്സ് കപ്പ് സ്വന്തമാക്കി.