ഖുറാസോ വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിച്ചു
മുജാഹിദ് സ്റ്റുഡന്റസ് മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

നടുവണ്ണൂർ: കുറ്റ്യാടിയിൽ ഒക്ടോബർ 28മുതൽ 30വരെ നടക്കുന്ന ജില്ല ഇസ്ലാമിക് കോൺഫറൻസിൻറെ ഭാഗമായി മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മെന്റിന്റെ (എം.എസ്. എം) നേതൃത്വത്തിൽ 'ഖുറാസോ' സ്റ്റുഡന്റ്സ് കോൺഫറന്റ്സ് നടുവണ്ണൂർ ഗ്രീൻ പരാസ്സോ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. എം എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ നസീഫ് ഉദ്ഘാടനം നിർവഹിച്ചു.
സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. എം.ജലീൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ സജീവൻ മക്കാട്ട്, കെ എൻ.എം മർക്കസുദ്ദഅവ ജില്ലാ വൈസ് പ്രസിഡന്റ് കെ എം കുഞ്ഞമ്മദ് മദനി, ഐ.ജി.എം. സംസ്ഥാന പ്രസിഡണ്ട് തഹ്ലിയ അൻഷിദ്, സി.പി. അബ്ദുസമദ്, സാമൂഹ്യ പ്രവർത്തക അഡ്വ.ഫാത്തിമ തഹ്ലിയ, മജിഷ്യൻ ശ്രീജിത്ത് വിയ്യൂർ, ഇർഷാദ് മാത്തോട്ടം, സജ്ജാദ് ഫാറൂഖി, സോഫിയ കൊയിലാണ്ടി, ഷാനസവാസ് പേരാമ്പ്ര, സാനിദ് ഖമറുളള, ശാക്കിർ കാന്തപുരം, ഫാസിൽ നടുവണ്ണൂർ, സവാദ് പൂനൂർ, ആയിഷ ഹുദ, നഫീഹ തുടങ്ങിയവർ സംസാരിച്ചു.