ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
ചടങ്ങിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവിനെ അനുമോദിച്ചു
ഉള്ളിയേരി: ഉള്ളിയേരി എ യു പി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബീന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈനി പട്ടാങ്കോട്ട് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി എ എസ് ഐ മുഹമ്മദ് പുതുശ്ശേരി ബോധവൽക്കരണ ക്ലാസ്സെടുത്തു. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിയും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവുമായ മുഹമ്മദ് പുതുശ്ശേരിയെ ബീന ഉപഹാരം നൽകി ആദരിച്ചു.
പിടിഎ പ്രസിഡണ്ട് എൻ. പി. ഗിരീഷ്, എം പി ടി എ ചെയർപേഴ്സൺ സൽമ, ജാഗ്രത സമിതി കൺവീനർ കെ. വി. ബ്രജേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
എച്ച് എം ഇൻ ചാർജ് മാലിനി പി ടി,സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുജ സി കെ നന്ദിയും രേഖപ്പെടുത്തി.

