വടകരയിൽ ലഹരിവിരുദ്ധ റോഡ്ഷോ ഒക്ടോബർ എട്ടിന്
'സസ്നേഹം വടകര' യുടെ ആഭിമുഖ്യത്തിലാണ് പരിപാടി

വടകര :സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി കെ. കെ രമ എം. എൽ. എയുടെ നേതൃത്വത്തിൽ വടകര മണ്ഡലത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ 'സസ്നേഹം വടകര' യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന റോഡ്ഷോ ഒക്ടോബർ എട്ടിന് രാവിലെ ഒൻപത് മണിക്ക് നടക്കും. അഞ്ചു വിളക്ക് ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ നിന്ന് ആരംഭിക്കുന്ന റാലി പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കും.
ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ, എൻ. സി. സി, എസ്. പി. സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സാമൂഹ്യ സന്നദ്ധ സംഘടനകൾ റാലിയിൽ പങ്കെടുക്കും. വിവിധ കലാരൂപങ്ങൾ റാലിയിൽ അണിനിരക്കും.