വടക്കാഞ്ചേരി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം ; പ്രധാനമന്ത്രി
അഞ്ച് കുട്ടികൾ ഉൾപ്പടെ ഒമ്പത് പേരാണ് അപകടത്തിൽ മരിച്ചത്

തൃശൂർ :വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. അപകടത്തിൽ അദ്ദേഹം അതീവ ദുഃഖം രേഖപ്പെടുത്തി.
എറണാകുളം മാർ ബസേലിയോസ് സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പടെ ഒൻപത് പേരാണ് മരിച്ചത്.