ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് മേപ്പയൂരിൽ തുടക്കമായി
പഞ്ചായത്ത്തല സർവ്വേ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: പരിപൂർണ്ണ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സാക്ഷരതാ പരിപാടിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന് മേപ്പയൂർ പഞ്ചായത്തിൽ തുടക്കമായി.
ഗ്രാമ പഞ്ചായത്ത് സാക്ഷരതാ സമിതിയുടെ നേതൃത്വത്തിൽ 14ാം വാർഡിലെ പുലപ്രക്കുന്ന് കോളനിയിൽ പഞ്ചായത്ത് തല സർവ്വെ മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി. പ്രകാശൻ, പ്രേരക് കെ. കെ ബാബു, വാർഡ് കൺവീനർ ശശി വരവീണ, വിജി, രതീഷ്, പ്രേരക് എം സൗമിത്രി എന്നിവർ പ്രസംഗിച്ചു.