മേപ്പയ്യൂരിൽ ലോക പാലിയേറ്റീവ് കെയർ ദിനാചാരണം സംഘടിപ്പിച്ചു
കൈൻഡ് പരിചരണം നൽകി വരുന്ന നൂറ്റിഅൻപതോളം പേരെ വളണ്ടിയർമാർ സന്ദർശിച്ചു

മേപ്പയ്യൂർ: ലോക പാലിയേറ്റീവ് കെയർ ദിനചാരണത്തിന്റെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ സഹയാത്ര എന്നപേരിൽ സമ്പൂർണ വളണ്ടിയർ ഹോംകെയർ സംഘടിപ്പിച്ചു. കൈൻഡ് പരിചരണം നൽകി വരുന്ന നൂറ്റിഅൻപതോളം പേരെ അൻപത് വളണ്ടിയർമാർ പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് സന്ദർശിച്ചു.
രാവിലെ കൈൻഡ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ രക്ഷാധികാരി ഇടത്തിൽ ശിവൻ പാലിയേറ്റീവ് കെയർ ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. വൈസ് പ്രസിഡന്റ് ശശി പാറോളി അധ്യക്ഷത വഹിച്ചു. പോക്കർ തോട്ടത്തിൽ, രമേശൻ മനത്താനത്ത്, സി. പി. അബ്ദുല്ല ഹാജി, രജിത കടവത്ത് വളപ്പിൽ, സാബിറ നടുക്കണ്ടി എന്നിവർ സംസാരിച്ചു.
കൈൻഡ് ജനറൽ സെക്രട്ടറി കെ. അബ്ദുറഹ്‌മാൻ സ്വാഗതവും വളണ്ടിയർ കോ - ഓർഡിനേറ്റർ എം. ജറീഷ് നന്ദിയും പറഞ്ഞു. വളണ്ടിയർ ഹോംകെയറിന് ദീപക് വേണുഗോപാൽ, ഷഫീഖ് പൊയിൽ, സ്വപ്ന നന്ദകുമാർ, പുണ്യചിത്ര പി. എൻ, അർജുൻ ഇടത്തിൽ, സജ്ന എരോത്ത് എന്നിവർ നേതൃത്വം നൽകി.