headerlogo
local

ധീര സൈനികൻ ശ്രീധരൻ നായരെയും പത്നിയെയും ആദരിച്ചു

ആർമ്ഡ് കോർ വെറ്ററൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആദരം

 ധീര സൈനികൻ ശ്രീധരൻ നായരെയും പത്നിയെയും ആദരിച്ചു
avatar image

NDR News

11 Oct 2022 09:24 AM

നടുവണ്ണൂർ: 1971 യുദ്ധത്തിൽ പങ്കെടുത്ത് വിജയം വരിച്ച ശ്രീധരൻ നായരെയും പ്രിയ പത്നി പി. ഓമനഅമ്മയേയും ആർമ്ഡ് കോർ വെറ്ററൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ആദരിച്ചു. സെൻട്രൽ രക്ഷാധികാരി കുമാരൻ സാബ് പൊന്നാടയണിയിച്ചു. 

       സംസ്ഥാന പ്രസിഡന്റ് അപ്പച്ചൻ കുട്ടി സാബ് മൊമെന്റോ നെൽകി. സംസ്ഥാന സെക്രട്ടറി ഗിരീഷ് പി. അസോസിയേഷന്റെ ക്യാപ് ധരിപ്പിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള അസോസിയേഷൻ ഭാരവാഹികളും, പ്രവർത്തകരും, നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. 

       ചടങ്ങിൽ നേരിട്ട യുദ്ധത്തെ പറ്റി ശ്രീധരൻ നായർ സംസാരിച്ചു. ശ്രീധരൻ നായരുടെ കളിക്കൂട്ടുകാരനും സൈനികനുമായ ഭാസ്കരൻ നായർ ചടങ്ങിൽ സംസാരിച്ചു. നടുവണ്ണൂർ എസ്. ബി.ഐ മേനേജർ പ്രകാശൻ, എ. ഇ.സി നന്ദി രേഖപ്പെടുത്തി.

NDR News
11 Oct 2022 09:24 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents