കാട്ടാന ആക്രമണം; കാവിലും പാറയിൽ വൻ കൃഷി നാശം
കാവിലുംപാറ പൊയിലോംചാൽ പുത്തൻപീടിക ഭാഗത്താണ് കൃഷി നാശം സംഭവിച്ചത്

തൊട്ടിൽപ്പാലം:കാട്ടാന ആക്രമണത്തിൽ കാവിലുംപാറയിൽ കൃഷി വിളലകൾക്ക് നാശം. കഴിഞ്ഞ ദിവസമാണ് ഒന്നിലധികം ആനകൾ കൃഷി ഭൂമിയിലേക്ക് ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചത്. കടത്തല കുന്നേൽ ആന്റണിയുടെ അഞ്ച് ഏക്കറോ ളം ഭൂമിയിലെ തെങ്ങ്, ഗ്രാമ്പു, ജാതി, കടപ്ലാവ്, ഇരുന്നൂറോളം വാഴ, മുപ്പതോളം തെങ്ങിൻ തൈകകളും കാട്ടാനകൾ നശിപ്പിച്ചു.
ഐക്കേകര പ്രഭാകരന്റെ തോട്ടത്തിൽ കയറിയ ആന കൾ തെങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശി പ്പിച്ചു.
ജനവാസ കേന്ദ്രങ്ങൾക്കരികിലേക്ക് ആനകൾ എത്തുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ.