headerlogo
local

ഫറോക്ക് പഴയപാലത്തിലെ കമാനം ലോറി ഇടിച്ചുതകർന്നു

റോഡിൽ സുരക്ഷാ സിഗ്നലുകൾ സ്ഥാപിക്കുന്നതിലെ അപകടകാരണമെന്ന് നാട്ടുകാർ

 ഫറോക്ക് പഴയപാലത്തിലെ കമാനം ലോറി ഇടിച്ചുതകർന്നു
avatar image

NDR News

16 Oct 2022 11:30 AM

കോഴിക്കോട്:ഫറോക്ക് പഴയപാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച കമാനങ്ങളിൽ ഒരെണ്ണം കണ്ടെയ്നർ ലോറി ഇടിച്ചുതകർത്തു. രണ്ടുദിവസം മുമ്പ് ചെറുവണ്ണൂർ ഭാഗത്ത് സ്ഥാപിച്ച സുരക്ഷാ കമാനമാണ് ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ തകർന്നത്.

     

       ഇടിയുടെ ആഘാതത്തിൽ താഴെ സ്ഥാപിച്ച തൂണുകൾ ഉയർന്നു. മുകളിലത്തെ കമാനം വളഞ്ഞു. കോഴിക്കോട്ട് ചരക്ക് ഇറക്കിയശേഷം എറണാകുളം വൈപ്പിനിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് പാലത്തിൽനിന്ന് പതിനെട്ട് മീറ്റർ മാറി സ്ഥാപിച്ച കമാനം ഇടിച്ചു തകർത്തത്. ഇതോടെ പോലീസ് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ പുതിയ പഴയപാലം വഴി തിരിച്ചുവിട്ടു.

 

                   തൊണ്ണൂറ് ലക്ഷം രൂപ ചെലവിട്ട് പുതുക്കിപ്പണിത പാലം ഓഗസ്റ്റ് അവസാന വാരമാണ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. റോഡിൽ സുരക്ഷാ സിഗ്നലുകൾ സ്ഥാപിക്കുന്നതിലെ പരാജയമാണ് തുടർച്ചയായി അപകടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നതെന്നാണ് നാട്ടുകാരും വാഹനയാത്രക്കാരും പറയുന്നത്.

 

NDR News
16 Oct 2022 11:30 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents