പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ ഇനി പെണ്ണുങ്ങളും കച്ചവടം നടത്തും
മത്സ്യ മാർക്കറ്റിൽ കുടുംബശ്രീ അംഗങ്ങളുടെ കച്ചവടം ആരംഭിച്ചു
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കീഴിലുള്ള മത്സ്യ മാർക്കറ്റിൽ ഇനി കുടുംബശ്രീ അംഗങ്ങളുടെ കച്ചവടവും . ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഏഴോളം കുടുംബശ്രീകളിലെ സിഡിഎസ് അംഗങ്ങളാണ് ഇവിടെ മത്സ്യ കച്ചവടം നടത്തുക. കച്ചവടത്തിന് ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സ്റ്റാൻഡിൽ കച്ചവടം നടത്തുന്ന മറ്റ് കച്ചവടക്കാരും നല്ല പിന്തുണ നൽകുന്നുണ്ടെന്ന് സിഡിഎസ് അംഗങ്ങൾ പറഞ്ഞു. കച്ചവടത്തിന്റെ ഔപചാരിക ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രശാന്ത് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ജോന,വിനോദ് തിരുവോത്ത് സിഡിഎസ് ചെയർപേഴ്സൺ എം. ജിജി എ. എം ഷീബ,കെ വി ബീന,കെ എൻ രാഖി ടി എച്ച് ബിജില,പി പി ഷർളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മത്സ്യ വില്പനയ്ക്കായി മുന്നിട്ടിറങ്ങിയ സിഡിഎസ് അംഗങ്ങളെ പ്രസിഡൻറ് അഭിനന്ദിച്ചു. കഴിഞ്ഞയാഴ്ചയാണ് മന്ത്രി എം ബി രാജേഷ്,ആധുനിക രീതിയിൽ നവീകരിച്ച പേരാമ്പ്രയിലെ മത്സ്യ മാർക്കറ്റ് കെട്ടിടം തുറന്നു കൊടുത്തത്.

