പാലിയേറ്റീവ് വളണ്ടിയർ സംഗമവും വനിതാ കമ്മറ്റി രൂപീകരണവും
പരിപാടി സുരക്ഷ ചെയർമാൻ എ.സി അനൂപ് ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂർ:സാന്ത്വന പരിചരണ രംഗത്ത് സന്നദ്ധ പ്രവർത്തനം നടത്തുന്ന നൂറ് വളണ്ടിയർ മാർക്ക് മേപ്പയൂർ നോർത്ത് സുരക്ഷ പെയിൻ ആൻറ് പാലീയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു.
ഉണ്ണര സ്മാരക ഹാളിൽ നടന്ന വനിതാ കമ്മറ്റി രൂപീകരണവും വളണ്ടിയർ സംഗമവും സുരക്ഷ ചെയർമാൻ എ.സി അനൂപ് ഉദ്ഘാടനംചെയ്തു.ജനറൽ കൺവീനർ എൻ.രാമദാസൻ അധ്യക്ഷനായി.ഹോംകെയർ കൺവീനർ കെ.സത്യൻ,എം വിജയൻ,കെ.വിഉഷ എന്നിവർ പ്രസംഗിച്ചു.
വനിതാ കമ്മറ്റി ഭാരവാഹികളായി കെ.എം പ്രസീത(ചെയർപേഴ്സൻ),പു ഷ്പ മഠത്തിൽ,വി.വി ഉഷ (വൈസ്ചെയർപേഴ്സൻസ്),കെ.വി ഉഷ (കൺവീനർ),എം.ടി ലീല,സി.എം വിപിന (ജോ: കൺവീനർമാർ),സി.എൻ ഉഷ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.