മേപ്പയൂരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി ശോഭ ഉദ്ഘാടനം ചെയ്തു.
മേപ്പയൂർ: ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് അതിദരിദ്രർക്കായി മേപ്പയൂരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ മെഡിക്കൽ ചെക്കപ്പ്, ലാബ് പരിശോധനകൾ, മരുന്ന് എന്നിവ നൽകി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശോഭ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സി പി സതീശൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റാബിയ, പ്രകാശൻ, പ്രസീത, വി ഇ ഒ വിപിൻ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ:വിക്രം, ഡോ: ചന്ദ്രലേഖ, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ റൂബി മുംതാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

