മേമുണ്ടയിൽ ദമ്പതികൾ കാട്ടുപന്നിയുടെ ആക്രമണത്തിനിരയായി
വ്യാഴാഴ്ച രാത്രിയാണ് സംഭവം

വടകര: മേമുണ്ട ചല്ലിവയലിനടുത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്.വണ്ണാറത്ത് താഴെ ഖാദർ(58), ഭാര്യ സബൂറ (48) എന്നിവരാണ് അക്രമണത്തിനിരയായത്.
വ്യാഴാഴ്ച രാത്രി വിയ്യോത്ത് ഭാഗം കനാലിന് സമീപത്താണ് സംഭവം നടന്നത്. സബൂറക്ക് കാലിൽ സാരമായി പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.