headerlogo
local

കവർച്ചാ സംഘത്തിൽ നിന്ന് പ്രവാസി രക്ഷപെട്ടത് തലനാരിഴയ്ക്ക്

50000 റിയാൽ മോചനദ്രവ്യമാണ് ആവശ്യപ്പെട്ടത്

 കവർച്ചാ സംഘത്തിൽ നിന്ന് പ്രവാസി രക്ഷപെട്ടത് തലനാരിഴയ്ക്ക്
avatar image

NDR News

25 Oct 2022 07:36 PM

താമരശ്ശേരി:സൗദിയിലെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് അബൂബക്കറിനെ കവർച്ചാ സംഘം തട്ടിക്കൊണ്ട് പോയി.ബിസിനസ് ആശ്യത്തിന് വേണ്ടിയാണ് അബൂബക്കർ ഒമാനിൽ നിന്നും സൗദിയിൽ എത്തിയത്. 50,000 റിയാൽ മോചനദ്രവ്യം ആണ് ഇയാളോട് സംഘം ആവശ്യപ്പെട്ടത്. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് പോലീസ് അബൂബക്കറിനെ രക്ഷപ്പെടുത്തിയത്.

        കഴിഞ്ഞ ദിവസമാണ് അബൂബക്കർ സൗദിയിലെ റിയാദിൽ എത്തിയത്. രണ്ടുദിവസത്തെ സന്ദർശത്തിന് ശേഷം ജുബൈലിലുള്ള മകളെയും മരുമകനേയും കണ്ട് റിയാദ് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം നടക്കുന്നത്. ഒരു വാഹനത്തിൽ അറബ് വേഷധാരികളായ ഒരു സംഘം എത്തി.

       തങ്ങൾ സിഐഡികൾ ആണെന്ന് പരിചയപ്പെടുത്തി.അവരുടെ വാഹനത്തിൽ കയറി പോകാൻആവശ്യപ്പെട്ടു. അബൂബക്കർ വാഹനത്തിൽ കയറി. ഉടൻ തന്നെ സംഘം പഴ്സും മൊബൈൽ ഫോണും പാസ്പോർട്ടും കൈക്കലാക്കി. പിന്നീട് കുറെ ദൂരം സഞ്ചരിച്ചു. വിജനമായ പ്രദേശത്തുകൂടി യാത്ര ചെയ്ത് ഒടുവിൽ ഒരു വലിയ ഒളിസങ്കേതത്തിൽ കൊണ്ടുപോയി പൂട്ടിയിട്ടു. അബൂബക്കറിനെ ഒരു മുറിയിൽ പൂട്ടിയിട്ടു.

        ഉപേക്ഷിക്കപ്പെട്ട നിലയിൽ മുറിയിൽ നിന്നും ഒരു ഫോൺ കണ്ടെത്തി. ഇതിൽ നിന്നും മകളുടെ ഭർത്താവിന് മെസേജ് അയച്ചു. കൂടെ ലൊക്കേഷൻ ഷെയർ ചെയ്തു. എന്നാൽ സംഘം അബൂബക്കറിലെ പിന്നീട് സ്ഥലങ്ങളിലേക്ക് മാറ്റിയതിനാൽ വ്യക്തമായ സ്ഥലം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി.

       അബൂബക്കറിന്റെ മകളുടെ ഭർത്താവ് സാമൂഹിക പ്രവർത്തകൻ റാഫി പാങ്ങോടിന്റെ സഹായത്തോടെ പോലീസിൽ വിവരം അറിയിച്ചു. പിന്നീട് ലൈവ് ലൊക്കേഷന്റെ സഹായത്തോടെ ആ പ്രദേശത്തെ പല സ്ഥലങ്ങളിലും പരിശോധന നടത്തി. ഒടുവിൽ അബൂബക്കർ നിൽക്കുന്ന സ്ഥലം കണ്ടെത്തി. പോലീസ് അവിടെ നിന്നും ഇദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു. അബൂബക്കറിനെ കൊണ്ടുപോയ സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

NDR News
25 Oct 2022 07:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents