പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിൽ സ്നേഹാദരം സംഘടിപ്പിച്ചു
സ്കൂൾ റിട്ടയർഡ് സ്റ്റാഫ് അസ്സോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ റിട്ടയർഡ് സ്റ്റാഫ് അസ്സോസിയേഷൻ സ്നേഹാദരം സംഘടിപ്പിച്ചു. എൺപത്തിയഞ്ച് വയസ്സ് കഴിഞ്ഞ പൂർവ അധ്യാപകരായ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പ്രസിഡണ്ട് ടി എച്ച് ജയദാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയുമായ ഷീജ ശശി ഉദ്ഘാടനം നിർവഹിച്ചു.
രാജഗോപാലൻ കവിലിശ്ശേരി സ്വാഗതവും എസ് വി ശ്രീജൻ റിപ്പോർട്ടും എൻ വി സുരേഷ് കുമാർ നന്ദിയും പറഞ്ഞു. ഇ കെ സൗമിനി, പാർവതി കുട്ടി അമ്മാൾ, റോസ്‌ലിൻ എം തോമസ്, എ കെ കരുണാകരൻ നായർ, വി ടി കുഞ്ഞാലി, ടി രാഘവൻ, പി രാഘവൻ നായർ, ഐ ജാനകി തുടങ്ങിയവരെ പൊന്നാടയണിയിച്ചു.
ഐ ഡി കാർഡ് അംഗത്വ വിതരണോദ്ഘാടനം വി രാമചന്ദ്രൻ നായർ നിർവഹിച്ചു. കെ പി രാധാകൃഷ്ണൻ, പ്രിൻസിപ്പൽ കെ പി സുധീർ ബാബു, ഹെഡ് മാസ്റ്റർ പി സുനിൽ കുമാർ, എസ് രമേശ്, പി ഗോപാലൻ, വി ശാന്തകുമാരി, സൗദാമിനി വയലാളിക്കര എന്നിവർ സംസാരിച്ചു