പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും ക്ഷാമാശ്വാസവും അനുവദിക്കണം ; കെ.എസ്.എസ്.പി.എ
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോട്ടൂർ പഞ്ചായത്ത് സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.സി.ഗോപാലൻ ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂർ : 2019 ജൂലൈ മുതൽ കുടിശ്ശികയായ 2 ഗഡു പെൻഷൻ പരിഷ്ക്കരണ ആനുകൂല്യവും 4 ഗഡു ക്ഷാമാശ്വാസവും ഇനിയും കാലതാമസം കൂടാതെ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോട്ടൂർ പഞ്ചായത്ത് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.
കോട്ടൂർ എ.യു.പി സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.സി.ഗോപാലൻ ഉദ്ഘാടനം ചെയ്തു. പി.ദിവാകരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും നവാഗതരെ സ്വീകരിക്കുകയും ചെയ്തു. മെഡിസെപ്പ് എങ്ങനെ പ്രയോജനപ്പെടുന്നു എന്ന വിഷയത്തിൽ കേരള എൻ.ജി.ഒ.അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.പ്രദീപൻ ക്ലാസെടുത്തു.
വാർഡ് മെമ്പർ കൃഷ്ണൻ മണിലായിൽ, പി.മുരളീധരൻ നമ്പൂതിരി, സി കുഞ്ഞികൃഷ്ണൻ നായർ, പി.എം.മോഹനൻ, വി.പി.ഗോവിന്ദൻ കുട്ടി, പി.ഉണ്ണി നായർ, വേണുഗോപാലൻ ഇല്ലത്ത്, പി.മൂസക്കുട്ടി എന്നിവർ സംസാരിച്ചു.ഭാരവാഹികളായി പി.ദിവാകരൻ (പ്രസിഡണ്ട്), ചന്ദ്രൻ കുറ്റിയുള്ളതിൽ
(വൈസ്.പ്രസിഡണ്ട്) ടി.കെ.
ശിവദാസൻ (സെക്രട്ടറി) , പി. ത്രിഗുണൻ (ജോ. സെക്രട്ടറി) പി.മധുസൂദനൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.