ദേശീയ ഗെയിംസിലെ സ്വർണ്ണ മെഡൽ നേടിയ ശ്രീലക്ഷ്മി ജയപ്രകാശിനെ തുഷാര കാവിൽ അനുമോദിച്ചു
അണ്ടർ 15-സെവെൻസ് ഫുട്ബോൾ ടൂർണമെന്റിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിലാണ് അനുമോദനം
നടുവണ്ണൂർ: ദേശീയ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ശ്രീലക്ഷ്മി ജയപ്രകാശിനെ തുഷാര കാവിൽ അനുമോദിച്ചു. തുഷാര കാവിൽ സംഘടിപ്പിച്ച അണ്ടർ 15-സെവെൻസ് ഫുട്ബോൾ ടൂർണമെന്റിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിലാണ് അനുമോദനം.
ചടങ്ങിൽ വാർഡ് മെമ്പർ ഷാഹിന വി. കെ. അഷ്‌റഫ്, ശ്രീധരൻ, അലി, ബാലകൃഷ്ണൻ, അഷ്‌റഫ്, എൻ. പി. ഗിരീഷ്, മുഹമ്മദ്, പ്രേനീഷ്, അശോകൻ, സായിദ് എന്നിവർ സംസാരിച്ചു.

