മേപ്പയൂരിൽ സ്മാർട്ട് ഗാർബേജ് സിസ്റ്റം ആരംഭിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. രാജൻ ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: ഹരിതമിത്രം സ്മാർട്ട് ഗാർബേജ് സിസ്റ്റത്തിന് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. രാജൻ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് എൻ. പി. ശോഭ അധ്യക്ഷയായി.
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റേയും കെൽട്രോണിന്റെയും സഹകരണത്തോടെ ഹരിതകർമ്മ സേന പഞ്ചായത്തിലെ മുഴുവൻ വീടുകളും ക്യു.ആർ കോഡിൽ ഉൾപ്പെടുത്തി വാർഡു തല വിവരശേഖരണം നടത്തുന്ന പദ്ധതിയാണിത്.
സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ വി. സുനിൽ, വി. പി. രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി. അഷിത, കെൽട്രോൺ ജില്ലാ കോ-ഓഡിനേറ്റർ സുഗീഷ്, സി.ഡി.എസ് ചെയർപേഴ്സൺ ഇ. ശ്രീജയ, വി.ഇ.ഒ. വിപിൻദാസ്, നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ ജി. ആർ. രുദ്രപ്രിയ, വാർഡ് കൺവീനർ സി. എം. ബാബു, ഹരിതകർമ്മ സേന പ്രതിനിധികളായ റീജ, ഷൈലജ എന്നിവർ പ്രസംഗിച്ചു.