മയക്കു മരുന്നിനെതിരെ പ്രതിജ്ഞയെടുത്തു
സീനിയർ സിറ്റി സൺസ് ഫോറം മൊടക്കല്ലൂർ യൂണിറ്റ് ലഹരിക്കെ തിരെ പ്രവർത്തിക്കാൻ തീരുമാനമെടുത്തു.

മൊടക്കല്ലൂർ :കേരള സീനിയർ സിറ്റി സൺസ് ഫോറം മൊടക്കല്ലൂർ യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം കേരള പിറവി ദിനത്തിൽ ചേർന്ന് മയക്കു മരുന്നുകൾക്കെതിരെ പ്രതിജ്ഞയെടുത്തു. പ്രവർത്തന ങ്ങൾ ഊർജിതമാക്കാനും തീരുമാന ങ്ങൾ കൈകൊണ്ടു.
പ്രസിഡന്റ് ബാലരാമ മേനോക്കി യോഗത്തിൽ അധ്യക്ഷം വഹിച്ചു. ഫോറത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗം പി ജനാർദ്ദനൻനായർ, കെ.വി. ഗംഗാധരൻനായർ, കെ. ഗംഗാധരൻനായർ. ദേവദാസൻ മാസ്റ്റർ, ടി ഇ കൃഷ്ണൻ,അബൂ മാസ്റ്റർ, പി എം വേലായുധൻ, ടി കെ കരുണാകരൻ, വി കെ സത്യൻ മാസ്റ്റർ,ബാലഗോപാലൻ എന്നിവർ പ്രതിജ്ഞക്ക് നേതൃത്വം നൽകി.