കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മാതൃഭാഷാ ദിനചാരണം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.

മേപ്പയൂർ:മാതൃഭാഷയും മറ്റു ഭാഷകളും കൈകോർത്തു ചേരുന്നതാണ് കാലത്തിൻറെ ആവശ്യമെന്നും എന്നാൽ, മാതൃഭാഷയെ തട്ടിക്കളഞ്ഞു കൊണ്ടാകരുത് അതെന്നും പ്രൊഫസർ കെ.ബാലകൃഷ്ണൻ.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മെലടി ബ്ലോക്ക് സാംസ്കാരിക വേദി നടത്തിയ മാതൃഭാഷാ ദിനാചരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മേപ്പയൂർ പാലിയേറ്റീവ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു.വി.ഐ. ഹംസ മാസ്റ്റർ അധ്യക്ഷം വഹിച്ചു.വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി,കെ. ഗോവിന്ദൻ മാസ്റ്റർ,വിപി.നാണു മാസ്റ്റർ,ഇബ്രാഹിം തിക്കോടി, എം. എ .വിജയൻ, ടി. കുഞ്ഞിരാമൻ മാസ്റ്റർ,എൻ .കെ.ബാലകൃഷ്ണൻ മാസ്റ്റർ, എൻ.കെ.രാഘവൻ മാസ്റ്റർ,
കെ.പത്മനാഭൻ മാസ്റ്റർ, ഇ.എം.ശങ്കരൻ മാസ്റ്റർ നളിനി കണ്ടോത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കാവ്യ സദസ്സിൽ ഇബ്രാഹിം തിക്കോടി,നളിനി കണ്ടോത്ത്, കുഞ്ഞിക്കണ്ണൻ കീഴരിയൂർ, അബ്ദുറഹ്മാൻ എം.പി, രാരിച്ചൻ കൊഴുക്കല്ലൂർ, സി. കെ ബാലകൃഷ്ണൻ, മേലടി രവി, റസിയ കൊഴുക്കല്ലൂർ, ആയടത്തിൽ പി.ഗോപാലൻ, ചന്ദ്രൻ നമ്പ്യേരി എന്നിവർ പങ്കെടുത്തു.