അരിക്കുളത്ത് കേരള പ്രവാസി സംഘം മെമ്പർഷിപ്പ് വിതരണത്തിന് തുടക്കം
അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. കെ. നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു
അരിക്കുളം: കേരള പ്രവാസി സംഘം മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി. തറമ്മൽ യൂണിറ്റ് തല ഉദ്ഘാടനം, ദീർഘകാലം പ്രവാസി ആയിരുന്ന രാജൻ വി. പിക്ക് മെമ്പർഷിപ്പ് നൽകി അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. കെ. നാരായണൻ നിർവ്വഹിച്ചു.
തറമ്മൽ അങ്ങാടിയിൽ നടന്ന ചടങ്ങിൽ, കേരള പ്രവാസി സംഘം കാരയാട് മേഖലാ പ്രസിഡന്റ് ലിബീഷ് എൽ. ബി, തറമ്മൽ യൂണിറ്റ് സെക്രട്ടറി സി. പി. എ. മുജീബ് റഹ് മാൻ, പ്രവാസി സംഘം യുണിറ്റ് പ്രവർത്തകരായ കെ. കെ. മുസ്തഫ, ജിനു കാരയാട്, കെ. ടി. അഷറഫ്, കെ. കെ. അഹമ്മദ്, തറമ്മൽ റസാഖ്, കെ. ടി. ഷരീഫ് തുടങ്ങിയവർ പങ്കെടുത്തു.

