കീഴ്പ്പയ്യൂരിൽ നടുറോഡിൽ പെരുമ്പാമ്പിനെ പിടികൂടി
രാത്രി റോഡിലൂടെ പോകുന്ന ബൈക്ക് യാത്രികനാണ് പാമ്പിനെ കണ്ടെത്തിയത്

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ നരിക്കുനി വെങ്കല്ലിൽ താഴെ പെരുമ്പാമ്പിനെ പിടികൂടി. രാത്രി റോഡിലൂടെ പോകുന്ന ബൈക്ക് യാത്രികനാണ് റോഡിന് കുറുകെ കടക്കുകയായിരുന്ന പാമ്പിനെ കണ്ടത്.
നാട്ടുകാർ ഓടിക്കൂടുമ്പോഴേക്കും പെരുമ്പാമ്പ് തൊട്ടടുത്ത പറമ്പിലേക്ക് കയറിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനു ശേഷം മനത്താനത്ത് അർജുൻ കൃഷ്ണയും വെങ്കല്ലിൽ അതുൽ കൃഷ്ണയുമാണ് സാഹസികമായി പെരുമ്പാമ്പിനെ പിടികൂടിയത്.
നാട്ടുകാർ വനം വന്യജീവി വകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴിയിൽ നിന്നെത്തിയ സംഘം പെരുമ്പാമ്പിനെ കൊണ്ടുപോയി.