മലർവാടി ടീൻ ഇന്ത്യ മഴവില്ല് സംസ്ഥാന ബാല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു
പേരാമ്പ്ര ദാറുന്നുജും ആർട്സ് ആന്റ് സയൻസ് കോളേജിൽ നവംബർ 12ന്

പേരാമ്പ്ര: മലർവാടി ടീൻ ഇന്ത്യ സംഘടനയുടെ നേതൃത്വത്തിൽ മഴവില്ല് സംസ്ഥാന ബാല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. പേരാമ്പ്ര ദാറുന്നുജും ആർട്സ് ആന്റ് സയൻസ് കോളേജിൽ നവംബർ 12 ശനിയാഴ്ച 2 മണി മുതൽ ആരംഭിക്കും.
രക്ഷാധികാരികളായി ടി. അബ്ദുല്ല, ചെയർമാനായി കെ. മുബീർ, ജനറൽ കൺവീനറായി എൻ. പി. എ. കബീർ, ജോയിന്റ് കൺവീനർ സിറാജ് നടുവണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
പി. എം. അബ്ദുല്ല, നദ എരവട്ടൂർ, സഈദ കിഴക്കൻ പേരാമ്പ്ര, ഷൈമ നൊച്ചാട്, ഷമീബ, എൻ. യു. ഇസ്മാഈൽ, ഒ. ഹമീദ്, സി. മുസ്തഫ എന്നിവർ സംസാരിച്ചു.