നടുവണ്ണൂരിൽ ഇന്ന് ടി.പി. രാജീവൻ അനുസ്മരണം
ഒത്തുചേരലിൽ കവി കെ.ടി. സൂപ്പി മുഖ്യ പ്രഭാഷണം നടത്തും.

നടുവണ്ണൂർ: കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രശസ്ത സാഹിത്യകാരൻ ടി പി രാജീവനെ അനുസ്മരിക്കാൻ നടുവണ്ണൂർ ഫിലിം സൊസൈറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഇന്ന് (നവംബർ 6 ഞായർ ) വൈകുന്നേരം 5.30 ന് നടുവണ്ണൂർ ഗ്രീൻ പരയ്സോ ഓഡിറ്റോറിയത്തിൽ ഒത്തുചേരൽ സംഘടിപ്പിക്കുന്നു. കവി കെ.ടി. സൂപ്പി മുഖ്യ പ്രഭാഷണം നടത്തും.
കവിയും നോവലിസ്റ്റും അഖിലേന്ത്യാതലത്തിൽ തന്നെ ശ്രദ്ധേയനായ വ്യക്തിയുമായിരുന്ന ടി.പി രാജീവൻ്റെ രണ്ട് നോവലുകൾ സിനിമ ആയിട്ടുണ്ട്. പഴയ കുറുമ്പ്രനാട് താലൂക്കിൽ പെട്ട നടുവണ്ണൂർ ദേശത്തിൻ്റെ കൂടി കഥയാണ് ടി.പി രാജീവൻ്റെ നോവലായ കെ ടി എൻ കോട്ടൂർ. ഒത്തുചേരലിൽ സിനിമാ പ്രദർശനവും നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.