headerlogo
local

പാഠ്യപദ്ധതിയിൽ കൃഷി ഉൾപ്പെടുത്തേണ്ടത് അനിവാര്യം: പി. പ്രസാദ്

കാർഷിക സംസ്കാരം വളർത്തിയെടുക്കുന്ന പദ്ധതിക്ക് മന്ത്രി ആശംസകൾ അർപ്പിച്ചു.

 പാഠ്യപദ്ധതിയിൽ കൃഷി ഉൾപ്പെടുത്തേണ്ടത് അനിവാര്യം: പി. പ്രസാദ്
avatar image

NDR News

08 Nov 2022 07:51 AM

ഇരിങ്ങല്ലൂർ:കുട്ടികളുടെ പാഠ്യപദ്ധതിയിൽ കൃഷി ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്.

പുതുതലമുറയ്ക്ക് കൃഷിയെ സുപരിചിതമാക്കുക, കുട്ടികളിൽ കാർഷിക ആഭിമുഖ്യമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളുമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'കൃഷി പാഠം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങല്ലൂർ ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 

പാഠ്യപദ്ധതിയിൽ കൃഷി ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. മണ്ണിനേയും കാർഷിക മേഖലയേയും കുറിച്ച് കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ അറിവു നേടാൻ ഇത് സഹായകമാവുമെന്നും മന്ത്രി പറഞ്ഞു.

 

പദ്ധതിയിലൂടെ കൃഷിയെ സംബന്ധിച്ച് കുട്ടികൾക്ക് പുതിയ ആശയങ്ങളും ചിന്തകളും വളർത്താൻ സാധിക്കും. കൃഷിയെന്നത് ജീവന മാർഗ്ഗമാണ്. അതില്ലാതെ മുന്നോട്ടു പോവുക അസാധ്യമാണ്. തകരുന്ന ബാല്യത്തെ സംരക്ഷിക്കുന്നതിനും തളരുന്ന കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനും കൃഷി പാഠം പദ്ധതിക്കാവുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക സംസ്കാരം വളർത്തിയെടുക്കുന്ന പദ്ധതിക്ക് മന്ത്രി ആശംസയർപ്പിച്ചു.

NDR News
08 Nov 2022 07:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents