കുരുടിമുക്കിൽ നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു
ടി. പി. രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു

മേപ്പയ്യൂർ: പൊതുജനങ്ങൾക്ക് അവശ്യമരുന്നുകൾ ന്യായവിലയിൽ ലഭ്യമാക്കാൻ മേപ്പയ്യൂർ കോ: ഓപ്പറേറ്റീവ് ടൗൺബാങ്ക് കുരുടിമുക്കിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ ടി. പി. രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സുഗതൻ അദ്ധ്യക്ഷനായി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. രാജൻ ആദ്യവിൽപന നടത്തി. ബാങ്ക് പ്രസിഡണ്ട് കൂവല ശ്രീധരൻ സ്വാഗതം പറഞ്ഞു. ബാങ്ക് സെക്രട്ടറി കെ ജി ബിജുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽ വി രജില, അരിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. എം. ബിനിത, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ വടക്കയിൽ, കെ. എം. അമ്മത്, സി. കെ. നാരായണൻ, കെ. കുഞ്ഞിരാമൻ, വി. എം. ഉണ്ണി, കെ. രാജീവൻ, ഇ. രാജൻ, സി. രാമദാസ്, മുഹമ്മദ് ആവള, പ്രദീപൻ കണ്ണമ്പത്ത്, കെ. എം. ശങ്കരൻ, കെ. എം. സത്യേന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡൻ്റ് വി. മോഹനൻ നന്ദി പറഞ്ഞു.