headerlogo
local

മാതാവിൻ്റെ സ്മരണയ്ക്ക് താലൂക്ക് ആശുപത്രിയിലേക്ക് വീൽ ചെയർ സംഭാവന നൽകി മക്കൾ

ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന കൊല്ലിയിൽ ദേവിയുടെ സ്മരണയ്ക്കായാണ് വീൽചെയർ നൽകിയത്

 മാതാവിൻ്റെ സ്മരണയ്ക്ക് താലൂക്ക് ആശുപത്രിയിലേക്ക് വീൽ ചെയർ സംഭാവന നൽകി മക്കൾ
avatar image

NDR news

11 Nov 2022 09:37 PM

പേരാമ്പ്ര: അമ്മയുടെ സ്മരണക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് വീൽ ചെയർ സംഭാവന നൽകി മക്കൾ. ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന കൊല്ലിയിൽ ദേവിയുടെ സ്മരണയ്ക്കാണ് മക്കളായ സ്വപ്നാ സീനാ സനീഷ്, സനൽ എന്നിവർ ചേർന്ന് വീൽ ചെയർ സംഭാവനയായി നൽകിയത്. 

       ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. ബാബു മെഡിക്കൽ ഓഫീസർ ഡോ: കെ. ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് വീൽചെയർ ഏറ്റുവാങ്ങി. ആരോഗ്യ സമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര ഹെഡ് നേഴ്സ് ലിസമ്മ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

NDR news
11 Nov 2022 09:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents