headerlogo
local

കൂത്താളി കർഷകസമര വാർഷികാഘോഷം: കൊഴുക്കല്ലൂരിൽ രക്തദാന ക്യാമ്പ്

നവമ്പർ 19 ന് ശനിയാഴ്ച കൊഴുക്കല്ലൂർ കെ ജി എം എസ് യു പി സ്കൂളിലാണ് ക്യാമ്പ്

 കൂത്താളി കർഷകസമര വാർഷികാഘോഷം: കൊഴുക്കല്ലൂരിൽ രക്തദാന ക്യാമ്പ്
avatar image

NDR News

18 Nov 2022 06:44 PM

മേപ്പയൂർ: മുതുകാട് കൂത്താളി കർഷകസമര വാർഷികാഘോഷത്തിൻ്റെ ഭാഗമായി ലോക് താന്ത്രിക് ജനതാദൾ കൊഴുക്കല്ലൂർ മേഖല കമ്മറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട്  കോട്ടപ്പറമ്പ് മാതൃ ശിശു ആശുപത്രിയുമായി സഹകരിച്ചാണ്  രക്തദാന ക്യാമ്പ് നടത്തുന്നത്.

നവമ്പർ 19 ന് ശനിയാഴ്ച കൊഴുക്കല്ലൂർ കെ ജി എം എസ് യു പി സ്കൂളിൽ  നടത്തും. ഇതോടനുബന്ധിച്ച് മേപ്പയൂർ സർവ്വീസ് സഹകരണ ബാങ്ക് നീതി മെഡിക്കൽ ലാബുമായി സഹകരിച്ച് സൗജന്യ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും സംഘടിപ്പിക്കുന്നു.

          ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകാനും രക്ത ഗ്രൂപ്പ് നിർണ്ണയിക്കാനും താൽപ്പര്യമുള്ളവർ  കാലത്ത് 9 മണിക്ക് തന്നെ സ്കൂളിൽ എത്തിചേരേണ്ടതാണെന്ന് സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.

NDR News
18 Nov 2022 06:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents