headerlogo
local

പേരാമ്പ്രയിൽ ലോകകപ്പ് പ്രവചന മത്സരം

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ.പ്രമോദ് ഉദ്ഘാടനം നിർവഹിച്ചു.

 പേരാമ്പ്രയിൽ ലോകകപ്പ് പ്രവചന മത്സരം
avatar image

NDR News

19 Nov 2022 11:42 AM

പേരാമ്പ്ര :  പേരാമ്പ്ര റീജണൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ ലോകകപ്പ് പ്രവചന മത്സരം ' സോക്കർ കോർണർ ' സംഘടിപ്പിക്കുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ.പ്രമോദ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ബാങ്ക് പ്രസിഡണ്ട്  പി. ബാലൻ അടിയോടി അധ്യക്ഷത വഹിച്ചു. 

    ബാങ്ക് വൈസ് പ്രസിഡണ്ട്  രാജീവൻ മേപ്പയ്യൂർ, ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, കെ ജി രാമനാരായണൻ, ടി.കെ. ഗോപാലൻ, ദിപിൻകുമാർ എന്നിവർ സംസാരിച്ചു ബാങ്ക് അസിസ്റ്റൻറ് സെക്രട്ടറി സി.പി.പ്രകാശൻ സ്വാഗതം പറഞ്ഞു. ഒന്നാം സമ്മാനം സ്മാർട്ട് ഫോണും രണ്ടാം സമ്മാനം 5001രൂപയും മൂന്നാം സമ്മാനം 2001 രൂപ വീതം വെച്ച് 5 പേർക്കും നൽകുന്നതാണ്. 

        പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നവർ ഡിസംബർ 2നു അഞ്ചു മണിക്ക് മുമ്പായി ബാങ്ക് ഹെഡ് ഓഫീസിൽ സോക്കർ കോർണറിൽ കൂപ്പൺ പൂരിപ്പിച്ച് നൽകേണ്ടതാണ്.

NDR News
19 Nov 2022 11:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents