കീഴ്ക്കോട്ട് കടവിൽ ഫുട്ബോൾ ലോകകപ്പ് -2022 ബിഗ് സ്ക്രീൻ ഷോ
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
നടുവണ്ണൂർ : ഖത്തർ ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ കിഴ്ക്കോട്ട് കടവും. കളി കാണുന്നതിനായി ഒരുക്കിയ ബിഗ് സ്ക്രീൻ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്
പ്രസിഡൻറ് ടി പി ദാമോദരൻ മാസ്റ്റർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഒമ്പതാം വാർഡ് മെമ്പർ സജിന അക്സർ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർ അക്ഷയ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി എം ശശി മാസ്റ്റർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കെ ജലീൽ, പന്ത്രണ്ടാം വാർഡ് മെമ്പർ സൗദ കെ കെ , ഷാഹുൽ ഹമീദ് ,സുരേന്ദ്രൻ തട്ടാലിൽ , സത്യൻ കുളിയാപൊയിൽ , പി കാസിം ആനന്ദൻ കുന്തിലോട്ട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ബിഗ് സ്ക്രീൻ ഷോ ഉദ്ഘാടനത്തിന് മുന്നോടിയായി ഫുട്ബോൾ ലൗവേഴ്സ് കീഴ്ക്കോട്ട് കടവ് സംഘടിപ്പിച്ച വിളംബര ജാഥയും ശ്രദ്ധേയമായി. 32 രാജ്യങ്ങളുടെ പതാകകളേന്തിക്കൊണ്ട് ആവേശ ഭരിതരായ ഫുട്ബോൾ പ്രേമികൾ അണിനിരന്ന ജാഥ ജാതി, മത രാഷ്ട്രീയ വിവേചനങ്ങൾക്കതീതമായ ഫുട്ബോൾ ലഹരി നിറഞ്ഞതായിരുന്നു. ഉദ്ഘാടന ചടങ്ങിൽ ഷാദിൽ മഠത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. റഷീദ് മാസ്റ്റർ മഠത്തിൽ നന്ദി പറഞ്ഞു.

